ഒരു കൈയബദ്ധം, ഇനി കുറച്ചുകാലം സിനിമയിലേക്കില്ല; വൈറല്‍ ലുക്കിനെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍, വീഡിയോ

പുതിയ മേക്കോവറിന്റെ കാരണം തുറന്നുപറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ല ഇതെന്നും സിനിമയില്‍ നിന്നും കുറച്ചുകാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമാണിതെന്നും നടി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് പ്രയാഗ.

”സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. അതൊരു അബദ്ധം പറ്റിയതാണ്. അല്ലാതെ മനപൂര്‍വ്വമല്ല’ പ്രയാഗ പറഞ്ഞു.

ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാന്‍ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവില്‍ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ.”- പ്രയാഗ പറഞ്ഞു.

2020 ല്‍ റിലീസ് ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയാണ് പ്രയാഗയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇതിനിടയില്‍ നവരസ എന്ന ആന്തോളജി ചിത്രത്തില്‍ സൂര്യയുടെ നായികയായി പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രയാഗയുടെ പുതിയ സിനിമകള്‍.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ