'ഒരു ഉമ്മ തരാമോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം'; സഹപ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവം, മറുപടി നല്‍കി നടി ഗൗരി

സഹപ്രവര്‍ത്തകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍. പൗര്‍ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ശ്രദ്ധ നേടിയത്. നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലാണ് ഗൗരി തന്റെ വിശേഷങ്ങളും ദുരനുഭവങ്ങളും പങ്കുവച്ചത്.

പതിനെട്ടോ പത്തൊമ്പതോ വയസുള്ളപ്പോഴാണ് അനുജത്തി എന്ന സീരിയല്‍ ചെയ്യുന്നത്. അന്ന് അമ്മ തന്റെ ഒപ്പം ഉണ്ടായിട്ടും ഒരു അനുഭവം നേരിട്ടു. പക്ഷേ പേരൊന്നും പറയുന്നില്ല. ആദ്യം സെറ്റില്‍ ഒരു വിഷയം ഉണ്ടായി. അന്നൊക്കെ താന്‍ കുഞ്ഞ് സൈസ് ആയിരുന്നു.

അതു കൊണ്ടു തന്നെ കുഞ്ഞുകുട്ടി ആണല്ലോ പരുവപ്പെടുത്തി എടുക്കാം എന്നായിരിക്കാം പലരുടെയും വിശ്വാസം. അങ്ങനെ സെറ്റില്‍ നിന്നും എപ്പോഴും ഒരാള്‍ തന്നെ സൈറ്റൊക്കെ അടിച്ചു കാണിക്കും. കുറെ കഴിഞ്ഞപ്പോള്‍ താന്‍ റിയാക്റ്റ് ചെയ്തു. അങ്ങനെ സെറ്റില്‍ വിഷയമായി.

ആ സമയത്താണ് ഒരാള്‍ തന്റെ ഭാഗത്തു നിന്നും സംസാരിക്കുകയും ഹീറോ ആയി ഇടപെടുകയും മറ്റും ചെയ്തത്. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോഴക്കും രാത്രിയില്‍ തനിക്ക് ഒരു മെസേജ് വന്നു. കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദ്യങ്ങളായി.

പിന്നീട് വന്ന ചോദ്യം അമ്മ ഉറങ്ങിയോ എന്നായി. പുറത്തേക്ക് വരാമോ, ഒരു ഉമ്മ തരാമോ എന്നാണ് പിന്നീട് വന്നത്. കുറേനേരം താന്‍ സൈലന്റ് ആയി പോയി. പിന്നീട് താന്‍ ചോദിച്ചു ”ഇതിനുള്ള ഉത്തരം നിനക്ക് തരണോ അതോ നിന്റെ ഭാര്യക്ക് കൊടുക്കണോ” എന്ന്. അയാളുടെ ഭാര്യയെ ഒക്കെ തനിക്ക് അറിയുന്നതാണ്.

അതോടെ അയാള്‍ വിഷയം മാറ്റി. പേടിച്ചു പോയോ തമാശ പറഞ്ഞതാണ് എന്നൊക്കെ ആക്കി സംസാരം. പിറ്റേ ദിവസം താന്‍ എല്ലാവരോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ വന്ന സമയം ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഗൗരി പറയുന്നത്.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍