പാട്ട് കേട്ടപ്പോള്‍ തന്നെ അറിയാമായിരുന്നു ഹിറ്റാകുമെന്ന്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ച് പൂജ ഹെഗ്‌ഡെ

സല്‍മാന്‍ ഖാന്റെ ‘കിസി കി ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘യെന്റമ്മ’ എന്ന ഗാനം വൈറല്‍ ആയിരുന്നു. സല്‍മാന്‍ ഖാനൊപ്പം വെങ്കിടേഷ്, രാം ചരണ്‍, പൂജ ഹെഗ്‌ഡെ എന്നിവരും ഗാനരംഗത്ത് എത്തിയിരുന്നു. ഗാനത്തിനെതിരെ വിമര്‍ശനങ്ങളും വരുന്നുണ്ട്.

ഇതിന് ഗാനത്തെ കുറിച്ച് പൂജ ഹെഗ്‌ഡെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സല്‍മാന്‍ ഖാന്‍, രാം ചരണ്‍, വെങ്കിടേഷ് ദഗുബതി സാര്‍ എന്നിവര്‍ക്കൊപ്പമുള്ള ‘യെന്റമ്മ’യുടെ ഷൂട്ടിംഗ് നല്ലതായിരുന്നു. ഈ പാട്ട് കേട്ട നിമിഷം തന്നെ അത് ജനങ്ങള്‍ക്കിടയില്‍ ഹിറ്റാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

ലുങ്കിയിലുള്ള നൃത്തമാണ് പാട്ടിന്റെ ഹൈലൈറ്റ്. എനിക്ക് തോന്നുന്നത് ഇനി വരുന്ന കല്യാണങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം എല്ലാവരും കളിക്കാന്‍ പോകുന്ന ഒരു ഡാന്‍സ് നമ്പറായിരിക്കും യെന്റമ്മ എന്നാണ് പൂജ പറയുന്നത്. വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിലാണ് ഗാനം എത്തിയതെന്ന വിമര്‍ശനങ്ങളും വരുന്നുണ്ട്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത് എന്നാണ് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഗാനത്തെ വിമര്‍ശിച്ചത്.

ഗാനത്തില്‍ അമ്പലത്തിനുള്ളില്‍ ഷൂസിട്ട് കയറിയതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവര്‍ നോക്കിയില്ല. സെറ്റാണെങ്കിലും ഒരു അമ്പലമായാണ് കാണിച്ചിരിക്കുന്നത്. അമ്പലത്തില്‍ ഷൂ പാടില്ലെന്ന സാമന്യധാരണ വേണ്ടെ, ഇത് നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറയുന്നു എന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറയുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ