ജീവിക്കാന്‍ വഴിയില്ല, രാത്രി സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങി, ബാല വിവാഹമായിരുന്നു: പൊന്നമ്മ ബാബു

സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട താരമാണ് പൊന്നമ്മ ബാബു. നാടകരംഗത്ത് നിന്നാണ് അവര്‍ സിനിമയിലെത്തിയത്. ഇപ്പോഴിതാ നാടക ട്രൂപ്പിലെ അനുഭവങ്ങള്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത് . മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ ട്രൂപ്പിലെ മാനേജര്‍ ബാബുച്ചേട്ടന്‍ തന്നെ കല്യാണം കഴിച്ച കഥയും അഭിമുഖത്തിലൂടെ പൊന്നമ്മ പറയുന്നുണ്ട്. അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടന്‍ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങിയെന്നും പൊന്നമ്മ പറഞ്ഞു.

നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കുന്നവരോട് ‘ എനിക്ക് പൊന്നമ്മയെ കിട്ടി. ഞങ്ങള്‍ക്ക് മൂന്ന് മക്കളെ കിട്ടി ‘ എന്ന് ബാബു പറയാറുണ്ടെന്നും പൊന്നമ്മ പറയുന്നു. നാടകത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തില്‍ ഞങ്ങള്‍ ട്രൂപ്പ് നിര്‍ത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പൊന്നമ്മ പറയുന്നു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല