'ഏഴ് മാസം ​ഗർഭിണിയായിരിക്കെയാണ് അന്ന് ഞാൻ മരത്തിൽ നിന്ന് വീണത്'; പൊന്നമ്മ ബാബു

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് നടി പൊന്നമ്മ ബാബു. ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ചും ​ഗർഭിണിയായിരിക്കെ തനിക്ക് പറ്റിയ അപകടത്തെ കുറിച്ചും പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പൊന്നമ്മ സംസാരിച്ചത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞയാളാണ് താൻ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് പാചകം അറിയില്ലായിരുന്നെന്നും പിന്നീട് നാത്തുന്റെ അടുത്ത് നിന്നാണ് താൻ പാചകം പഠിച്ചതെന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ സമയത്തും ​ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തന്റെ കുട്ടിക്കളി കൂടിയപ്പോൾ ഭർത്താവ് തന്നെ ആന്റിയുടെ വീട്ടിൽ കൊണ്ട് നിർത്തി. ഒരിക്കൽ അന്റിയും അങ്കിളും പുറത്ത് പോയ സമയത്ത് താൻ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറുകയും താഴെ വീവുകയും ചെയ്തു.

പക്ഷേ താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. ആ സമയത്ത് സത്യം പറയേണ്ടി വന്നേന്നും അവർ പറഞ്ഞു. അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ പിന്നീട് 2 മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നതെന്നും അവർ പറ‍ഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍