കറുത്ത ആളുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്, ഞാന്‍ വെളുത്തത് എന്റെ തെറ്റാണോ: പൊന്നമ്മ ബാബു

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ താന്‍ റെഡിയാണെന്ന് നടി പൊന്നമ്മ ബാബു. ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്റ് അതുകൊണ്ട് താന്‍ കരി ഓയില്‍ വാങ്ങി തേച്ചിട്ട് ആയാലും അഭിനയിക്കും. വെളുത്ത് പോയത് തന്റെ തെറ്റാണോ എന്നാണ് പൊന്നമ്മ ബാബു ചോദിക്കുന്നത്.

”ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടര്‍ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്ന് പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്. പക്ഷെ ഞാന്‍ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ടിങ് നടന്ന വീട്ടിലാണ് ലൊക്കേഷന്‍.”

”മിസിസ് ഹിറ്റ്‌ലര്‍ സൈറ്റില്‍ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാന്‍ മേക്കപ്പ് ചെയ്ത ശേഷം ആര്‍ക്കും എന്നെ മനസിലായില്ല. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭര്‍ത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം.”

”ഏറ്റവും രസം എന്തെന്നാല്‍ ഒരാള്‍ക്ക് പോലും എന്നെ മനസിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്‍ഡ്. ഞാന്‍ വെളുത്തത് എന്റെ തെറ്റാണോ? ഞാന്‍ കുറച്ച് കരി ഓയില്‍ വാങ്ങി വച്ചിട്ടുണ്ട്. കറുക്കാന്‍ ആണേല്‍ വാരിത്തേച്ച് അഭിനയിക്കും” എന്നാണ് പൊന്നമ്മ ബാബു റെഡ് കാര്‍പെറ്റ് എന്ന ടിവി ഷോക്കിടെ പറയുന്നത്.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയാറാണെന്നും പൊന്നമ്മ പറയുന്നുണ്ട്. കഥാപാത്രത്തിന് വേണ്ടി സ്‌കര്‍ട്ട് എല്ലാമിടാം. പക്ഷെ ഷോര്‍ട്‌സ് ഒരിക്കലുമിടില്ല. ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കില്‍ പോലും ഷോര്‍ട്‌സ് ഇട്ടൊരു വേഷം ചെയ്യില്ല എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.

Latest Stories

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

ചൈനക്കെതിരെ വിപണിയില്‍ അമേരിക്കയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്‍; വന്‍ തിരിച്ചടി

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ന് അറിയാം, അടുത്ത സീസണിൽ ഇമ്പാക്റ്റ് താരമായി കളത്തിൽ ഇറങ്ങുക; സൂപ്പർ താരത്തോട് വിരാട് കോഹ്‌ലി