സഹോദരനായി കരുതിയ അജിത്ത് വന്നില്ല, വിജയ് വിളിച്ചത് പോലുമില്ല; നടന്മാര്‍ക്ക് എതിരെ പൊന്നമ്പലം

അടുത്തിടെയാണ് വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് നടന്‍ പൊന്നമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തന്റെ ഈ അവസ്ഥയ്ക്ക് പിന്നില്‍ അടുത്ത ബന്ധു തന്നെയാണെന്ന പൊന്നമ്പലത്തിന്റെ ആരോപണം വലിയ വാര്‍ത്തയായിരുന്നു. മദ്യത്തില്‍ സഹോദരന്‍ വിഷം കലര്‍ത്തിയതാണ് കിഡ്നി തകരാറിലാകാന്‍ കാരണമെന്നാണ് പൊന്നമ്പലം ആരോപിച്ചത്.

ഇതിനിടെ ഇപ്പോഴിതാ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തിനും വിജയിയ്ക്കും വിക്രമത്തിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. താന്‍ ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഇവരാരും തന്നെ പരിഗണിച്ചില്ലെന്നാണ് നടന്റെ ആരോപണം. ആശുപത്രിയിലായപ്പോള്‍ ഇവരൊന്നും കാണാന്‍ വന്നില്ലെന്നും തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നുമാണ് പൊന്നമ്പലം ആരോപിക്കുന്നത്. താന്‍ അജിത്തിനെ സഹോദരനായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഒന്ന് ഫോണ്‍ വിളിക്കാന്‍ പോലും അജിത്ത് കൂട്ടാക്കിയില്ല. സമാനായ രീതിയില്‍ വിജയിയും തന്നെ വിളിച്ചില്ലെന്നാണ് താരം പറയുന്നത്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്പലത്തിന്റെ പ്രതികരണം. ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊന്നമ്പലത്തിന് ഫെബ്രുവരി പത്തിനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. അതേസമയം, അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം താന്‍ 20ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ