എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്, ഓരോ കോര്‍ണറുകളില്‍ പോയി ഒളിച്ചിരിക്കാറുണ്ട്: പേളി മാണി

ബിഗ് ബോസില്‍ പോയതോടെ തനിക്ക് ക്ലോസ്‌ട്രോഫോബിയ വന്നെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു. ബാത്ത്‌റൂമില്‍ അധിക നേരം പോയി ഇരിക്കാന്‍ കഴിയില്ല. ഹൗസില്‍ അത്രയും ദിവസം എങ്ങനെ താമസിച്ചുവെന്ന് തനിക്ക് അറിയില്ല എന്നാണ് പേളി പറയുന്നത്.

അജു വര്‍ഗീസും നീരജ് മാധവുമായും ബിഗ് ബോസ് ഷോ അനുഭവം സംസാരിക്കവെയാണ് പേളി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ക്ലോസ്‌ട്രോഫോബിയ ഇല്ലാത്ത ആളായിരുന്നു ഞാന്‍. പക്ഷെ ബിഗ് ബോസില്‍ പോയതോടെ അത് വന്നു. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസില്‍ ആയിരുന്നപ്പോള്‍ ചില സമയങ്ങളില്‍ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു.

നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്‌റൂമില്‍ പോയാല്‍ മാത്രമാണ് ഏകാന്തമായി ഇതില്‍ നിന്നെല്ലാം വിട്ട് ഇരിക്കാന്‍ പറ്റു. അതുകൊണ്ട് തന്നെ എവിടെ എങ്കിലും പോകണമെന്നുള്ള തോന്നലൊക്കെ വന്നു. ഹൗസിലെ കോര്‍ണര്‍ ഏരിയകളിലാണ് ഞാന്‍ ഹൈഡ് ചെയ്ത് ഇരുന്നിരുന്നത്. അത്തരം സമയങ്ങളില്‍ ഞാന്‍ ഞാനായി ഇരുന്നു.

ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല. കുറേനേരം ബാത്ത് റൂമില്‍ ചിലവിട്ടുവെന്ന് പറഞ്ഞ് വേറെ പ്രശ്‌നം വരും. അവസാനം ആയപ്പോഴേക്കും അത് എന്നെ ഒരുപാട് ട്രിഗര്‍ ചെയ്തു. നൂറ് ദിവസം ഞാന്‍ ഹൗസില്‍ നിന്നു. പക്ഷെ എങ്ങനെ നിന്നുവെന്ന് എനിക്ക് അറിയില്ല. ഇനി ഒരിക്കല്‍ കൂടി അതുപോലെ പോയി നില്‍ക്കാന്‍ എനിക്ക് പറ്റില്ല.

ഹൗസില്‍ പോയതുകൊണ്ട് വന്ന ഡിഫറന്‍സ് രണ്ട് ട്രോഫി വീട്ടില്‍ ഇരിക്കുന്നുണ്ടെന്നതാണ്. ക്ഷമയൊന്നും വന്നില്ല. പക്ഷെ ഇനി എനിക്ക് എന്തും തരണം ചെയ്യാന്‍ പറ്റുമെന്ന് മനസിലായി. അത് കഴിഞ്ഞ് വന്നാല്‍ ഇനി ഒന്നും ഒന്നും നമുക്ക് ഒരു പ്രശ്‌നമേയല്ലെന്ന് തോന്നും. കുക്കിങ്ങ് അറിയാവുന്നതുകൊണ്ട് ഹൗസില്‍ ജീവിക്കാന്‍ പറ്റുമെന്ന് അവിടേരക്ക് പോയപ്പോള്‍ എനിക്ക് അറിയാമായിരുന്നു എന്നാണ് പേളി മാണി പറയുന്നത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ