കസബ വിവാദം: മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ല, മാപ്പ് പറയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല- പാര്‍വതി

കസബയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി വീണ്ടും. ദ് ഇക്കണോമിക് ടൈംസിന് നല്‍കിയ സുദീര്‍ഘ അഭിമുഖത്തിലാണ് പാര്‍വതി വീണ്ടും വിവാദ വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നും പറഞ്ഞു. ഞാന്‍ വീട്ടുപോകുമോ ? കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പോലെ തന്നെയാണ് എനിക്കും. ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നത് – അതുകൊണ്ട് ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ല” – പാര്‍വതി പറഞ്ഞു.

മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പറഞ്ഞു മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ എനിക്ക് വേണ്ട. എനിക്ക് ജോലി കിട്ടിയില്ലെങ്കില്‍, ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കും. സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളു” പാര്‍വതി കൂട്ടിച്ചേര്‍ത്തു.

“മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ മെസേജ് അയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊക്കെ എനിക്ക് ശീലമായെന്നാണ്. അപ്പോള്‍ അത് മറ്റൊരു സംഭവമായിരുന്നു. പിന്നീട് അത് എന്നെക്കുറിച്ചോ അദ്ദേഹത്തെക്കുറിച്ചോ അല്ല എന്നുള്ള ലെവലിലേക്ക് കാര്യങ്ങള്‍ മാറി. അത് എല്ലാവരെക്കുറിച്ചുമായി” പാര്‍വതി പറഞ്ഞു.

സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കുമെന്നും മറ്റാര്‍ക്കെങ്കിലും വേണ്ടി സ്വന്തം അഭിപ്രായങ്ങള്‍ മൂടി വെയ്ക്കുക എന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും പാര്‍വതി പറയുന്നുണ്ട്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍