അമ്മച്ചി ലുക്കായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയായിരുന്നു പരിഹാസം, വിമര്‍ശകരുടെ വായടപ്പിച്ച കഥ പറഞ്ഞ് നടി

അവതാരകയും അഭിനേത്രിയുമായ പാര്‍വതി കൃഷ്ണയുടേയും സംഗീത സംവിധായകനായ ബാലഗോപാലിനും കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കായി പങ്കിട്ടിരുന്നു പാര്‍വതി കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രസവ ശേഷമുള്ള തടി കുറച്ചതിനെക്കുറിച്ചും പാര്‍വതി തുറന്ന് പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പാര്‍വതി മനസുതുറന്നത്.

ഗര്‍ഭിണിയായ സമയത്ത് ശരീരഭാരം കൂടിയിരുന്നു. തടി കൂടിയതിനെക്കുറിച്ച് നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു താരത്തിന്. അമ്മി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.എന്നാല്‍ താന്‍ നന്നായി പരിശ്രമിച്ച് തടി കുറച്ചുവെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മുമ്പ് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് അഭിനന്ദിക്കുന്ന അവസ്ഥയാണ്. ശരീരഭാരം കൂടിയത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ല. അന്നും ഇന്നും ആത്മവിശ്വാസത്തിന് തെല്ലുംകുറവില്ല. അന്നത്തെ കമന്റുകളൊക്കെ ബാധിച്ചിരുന്നുവെങ്കില്‍ ഡിപ്രഷനൊക്കെ വന്നേനെ, അത് കുഞ്ഞിനേയും ബാധിച്ചേനെയെന്നും പാര്‍വതി പറയുന്നു.

Latest Stories

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും