തമന്നയുടെ ഐറ്റം നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ..; വിവാദമായി പാര്‍ത്ഥിപന്റെ പരാമര്‍ശം, പിന്നാലെ ഖേദ പ്രകടനം

നടി തമന്നയെ പരാമര്‍ശിച്ചു കൊണ്ടുള്ള തമിഴ് താരവും സംവിധായകനുമായ പാര്‍ത്ഥിപന്റെ വാക്കുകള്‍ വിവാദത്തില്‍. കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തിയ ‘ഇന്ത്യന്‍ 2’ എന്ന ബിഗ് ബജറ്റ് സിനിമയ്‌ക്കൊപ്പമാണ് പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ‘ടീന്‍സ്’ എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 തിയേറ്ററില്‍ തളര്‍ന്നപ്പോള്‍ ടീന്‍സ് ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ സിനിമ അധികം തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. ഇതിനിടെ ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നതിനിടെ പാര്‍ത്ഥിപന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇപ്പോഴത്തെ തമിഴ് സിനിമയുടെ അവസ്ഥ പറഞ്ഞ പാര്‍ത്ഥിപന്‍, തന്റെ ചിത്രത്തില്‍ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പടം ഇതിലും നന്നായി ഓടും എന്നാണ് നടന്‍ പറഞ്ഞത്.

എന്നാല്‍ ഈ പരാമര്‍ശം വളരെ വിവാദമായി അടുത്തിടെ തമന്ന അഭിനയിച്ച ‘ജയിലര്‍’, ‘അരണ്‍മനൈ 4’ എന്നിവയില്‍ തമന്നയുടെ ഐറ്റം ഡാന്‍സ് ഉണ്ടായിരുന്നു പടം വന്‍ വിജയവും ആയിരുന്നു. ഇതാണ് പാര്‍ത്ഥിപന്‍ ഉദ്ദേശിച്ചത് എന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ തന്നെ രംഗത്തെത്തി.

തന്റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയില്‍ കഥയുടെയും ആഖ്യാനത്തിന്റെ പ്രധാന്യം കുറയുന്നതിനെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചതാണ് എന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്.

തമന്നയെയോ അവരുടെ ആരാധകരെയോ തന്റെ വാക്കുകള്‍ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് പറയുന്നുവെന്നും പാര്‍ത്ഥിപന്‍ വ്യക്തമാക്കി. ഇന്നത്തെ തമിഴ് സിനിമാ രംഗത്ത് നല്ല കഥ ആഖ്യാനത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്നതിനെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി