പട്ടിണിയായിരുന്നു, എന്റെ സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി; തുറന്നുപറഞ്ഞ് പരിനീതി ചോപ്ര

തനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി പരിനീതി ചോപ്ര. ടേപ്പ് കാസ്റ്റ് എന്ന അഭിമുഖത്തിലാണ് താരം തന്റെ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. ദാവത്-ഇ-ഇഷ്‌ക്, കില്‍ ദില്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതോടെയാണ് തിരിച്ചടികള്‍ ആരംഭിച്ചതെന്നും പരിണീതി പറയുന്നു.

‘ ദാവത്-ഇ-ഇഷ്‌ക്, കില്‍ ദില്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. പിന്നീട് എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാന്‍ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷം പണമില്ലാതിരുന്നതിനാല്‍ എല്ലാം അവസ്ഥയിലും തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. ഞാന്‍ എന്റെ വീടിനുള്ളിലെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി’ പരിണീതി പറഞ്ഞു.

‘ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി, ഒരു ദിവസത്തെ മുഴുവന്‍ സമയവും ഉറങ്ങി തീര്‍ത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാന്‍ ആരേയും കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്റെ കുടുംബം ഉള്‍പ്പെടെ എല്ലാവരുമായുള്ള ബന്ധം ഞാന്‍ വിച്ഛേദിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മാത്ര ഞാന്‍ എന്റെ കുടുംബത്തോട് സംസാരിക്കുമായിരുന്നു. ഞാന്‍ എന്റെ മുറിയിലായിരുന്നു എപ്പോഴും. ചിലപ്പോള്‍ ടിവി കാണും, അല്ലെങ്കില്‍ ഉറങ്ങും… ഞാന്‍ ഒരു സോമ്പിയേ പോലെയായിരുന്നു. വൈകാതെ വിഷാദവും പിടികൂടെ. എന്റെ സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി. പിന്നീട് അസുഖം ബാധിച്ച് തുടങ്ങി. ആറുമാസത്തോളം ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു’ പരിണീതി പറഞ്ഞു.

‘ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി, ഒരു ദിവസത്തെ മുഴുവന്‍ സമയവും ഉറങ്ങി തീര്‍ത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാന്‍ ആരേയും കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല.

രണ്ടാഴ്ചയിലൊരിക്കല്‍ മാത്ര ഞാന്‍ എന്റെ കുടുംബത്തോട് സംസാരിക്കുമായിരുന്നു. ഞാന്‍ എന്റെ മുറിയിലായിരുന്നു എപ്പോഴും. ചിലപ്പോള്‍ ടിവി കാണും, അല്ലെങ്കില്‍ ഉറങ്ങും… ഞാന്‍ ഒരു സോമ്പിയേ പോലെയായിരുന്നു. വൈകാതെ വിഷാദവും പിടികൂടെ. എന്റെ സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി. പിന്നീട് അസുഖം ബാധിച്ച് തുടങ്ങി. പിന്നീട് ആറുമാസത്തോളം ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു’ പരിണീതി പറഞ്ഞു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി