'സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ലായിരുന്നു മാഷ്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ടായിരുന്നു'

അന്തരിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍. ജീവിതത്തിലായാലും, സംഗീതത്തിലായാലും സ്വന്തം കാഴ്ചപ്പാടുകള്‍ക്കു വേണ്ടി അടിയുറച്ചു നിന്നിരുന്ന കലാകാരനായിരുന്നു അര്‍ജുനന്‍ മാഷെന്നും സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ലായിരുന്നു അദ്ദേഹമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

“ഏറ്റവും എളിമയോടെ ജീവിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ചെയ്ത നിരവധി ഗംഭീര പാട്ടുകളുണ്ട്. ത്രിമൂര്‍ത്തികളായി ദേവരാജന്‍ മാഷ്, ബാബുക്ക പിന്നെ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍…ഈ മൂന്നുപേരെക്കുറിച്ചും സിനിമാക്കാര്‍ പറയും. പക്ഷേ, അര്‍ജുനന്‍ മാഷ് ഒട്ടും പുറകിലല്ല. അത്രയും അറിവ് മാഷിനുണ്ട്.”

“സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല മാഷ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്. അതിനുവേണ്ടി അടുയുറച്ചു നില്‍ക്കും. ജീവിതത്തിലായാലും, സംഗീതത്തിലായാലും! ബാക്കി ബന്ധങ്ങളൊക്കെ വേറെ. മാഷുടെ പാട്ടുകള്‍ അന്നും ഇന്നും ഇനിയുള്ള കാലങ്ങളിലും നമ്മെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. അത്രയും കാമ്പുള്ള ഒരുപാടു പാട്ടുകള്‍ മാഷ് ചെയ്തിട്ടുണ്ട്. മാഷിന്റെ വേര്‍പാട് വല്ലാത്തൊരു നഷ്ടം തന്നെയാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഔസേപ്പച്ചന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ