ഞാന്‍ ഇപ്പോള്‍ മമ്മൂട്ടി ഫാനുമല്ലാ കെയ്താന്‍ ഫാനുമല്ലാ; ഒമര്‍ലുലു

താന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചെറുപ്പത്തില്‍ ഏറ്റവുമധികം കണ്ടിരുന്നത് മോഹന്‍ലാല്‍ സിനിമകളാണെന്നും ഇപ്പോള്‍ ഇവരുടെ ആരുടെയും ആരാധകനല്ല താനെന്നും ഒമര്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

”ഞാന്‍ ഇപ്പോ എന്റെ ഫാനാണ്. അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓണ്‍ലൈന്‍ പോര്‍ട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടത്. ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കൂടുതല്‍ കണ്ടിട്ട് ഉള്ളത്. അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ ഞാന്‍ കണ്ടിട്ടുള്ളു.

അന്ന് മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. അതുകൊണ്ട് ഒരു തവണ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നില്ല. പക്ഷേ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു. പക്ഷേ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാന്‍ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാന്‍.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുകആയിരുന്നല്ലോ. അപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ എല്ലാം ഒന്ന് നിക്ഷ്പക്ഷമായി ചിന്തിച്ചത് എന്റെ കാഴ്ചപ്പാട് മൊത്തം മാറിയത് എന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പത്തില്‍ എന്റെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്. ഞാന്‍ ഇപ്പോള്‍ മമ്മൂട്ടി ഫാനുമല്ലാ കെയ്താന്‍ ഫാനുമല്ലാ ഞാന്‍ ഇപ്പോ എന്റെ ഫാനാണ്.”

Latest Stories

ജയിച്ചു എണ്ണയുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനയിപ്പിക്കുമായ്; മോശം ഇന്നിങ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ