പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തന്‍മാര്‍ ആദ്യം പൂര്‍വ്വപിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്തൂ'; ഒമര്‍ ലുലു

മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. സംഭവത്തില്‍ ഇന്ത്യയിലും മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഒമര്‍ ലുലു പ്രതികരണവുമായി എത്തിയത്.

മുഹമ്മദ് നബിയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പൂര്‍വ്വപിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹം പറയുന്നു.

‘1400 വര്‍ഷം മുമ്പ് പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തന്‍മാര്‍ ആദ്യം ഒരു കാര്യം ചെയ്യൂ ‘നിങ്ങളുടെ ഒക്കെ പൂര്‍വ പിതാക്കന്മാര്‍ എത്ര വയസ്സില്‍ ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ’എന്നിട്ട് ആവാം പ്രവാചകനെ വിമര്‍ശിക്കുന്നത്’ എന്ന് ഒമര്‍ ലുലു കുറിച്ചു.മഹാത്മാ ഗാന്ധി കസ്തൂര്‍ബ ഗാന്ധിയെ വിവാഹം ചെയ്ത പ്രായം ഉള്‍പ്പെടുന്ന വിക്കിപീഡിയ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നുപുര്‍ ശര്‍മ്മ പ്രവാചകനെതിരായ പരാമര്‍ശം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. പ്രവാചക നിന്ദ ആരോപിച്ച് ബംഗ്ലാദേശിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്