അരുണിന്റെ തിരിച്ചു വരവാകും ധമാക്ക: ഒമര്‍ ലുലു

ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക റിലീസിന് തയ്യാറെടുക്കുകയാണ്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. അരുണിന്റെ തിരിച്ചു വരവാകും ഈ ചിത്രമെന്നാണ് ഒമര്‍ ലുലു പറയുന്നത്.

“എന്റെ സംവിധാനത്തിലുള്ള നാലാമത്തെ ചിത്രമാണ് ഇത്. ഇതുവരെ ചെയ്തിട്ടുള്ള എന്റെ ചിത്രങ്ങളിലെ ഏറ്റവും സീനിയര്‍ ആയിട്ടുള്ള നടന്‍ അരുണ്‍ ആണ്. അരുണിന്റെ തിരിച്ചുവരവാകും ഈ ചിത്രം. കാരണം അരുണ്‍ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷമായി. പക്ഷേ ഇതുവരേയും നല്ലൊരു വേഷം കിട്ടിയിട്ടില്ല. നായകനായി മികച്ച പ്രകടനമാണ് അരുണ്‍ ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഒമര്‍ പറഞ്ഞു.

സിനിമയില്‍ സൗഹൃദങ്ങളില്ലെന്നും ഒമര്‍ പറയുന്നു. “സിനിമയില്‍ സൗഹൃങ്ങളില്ല, സൗഹൃദങ്ങള്‍ക്ക് സ്ഥാനവുമില്ല. കാരണം ഞാനൊരു സിനിമാക്കാരനോ സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള ആളോ അല്ല. ആത്മാര്‍ഥമായ സൗഹൃദങ്ങളും സിനിമക്കകത്ത് കണ്ടിട്ടില്ല. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റാണെന്നാണ് തോന്നിയിട്ടുള്ളത്.”

നിക്കി ഗല്‍റാണിയാണ് ധമാക്കയിലെ നായിക. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം ജനുവരി 2ന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ