'പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല'; കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അഹാന എന്ന പേര്. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ചെയ്ത സിനിമകള്‍ വളരെ കുറവാണെങ്കിലും ഒരു തിരക്കേറിയ നടിയേക്കാള്‍ വാര്‍ത്താ പ്രാധാന്യം നടിക്കുണ്ടാവാറുണ്ട്. കാരണം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന. കൂടാതെ യൂട്യൂബ് വ്‌ലോഗുകളും താരം ചെയ്യാറുണ്ട്.

ഇപ്പോഴിതാ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. വളരെ താല്‍പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യു എന്നാണ് താരം പറയുന്നത്. മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് അവാര്‍ഡ്‌സ് 2023ന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് അഹാന ഇക്കാര്യം പറഞ്ഞത്.

വലിയ താല്‍പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പണ്ടും അങ്ങനെ തന്നെയാണ് സിനിമകള്‍ ചെയ്ത്. ഇപ്പോഴും അങ്ങനെ തന്നെ. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല- അഹാന പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ അടിയെന്ന ചിത്രത്തില്‍ നായിക വേഷം അഹാന ചെയ്തിരുന്നു. ഇതാണ് നടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

അമേരിക്കയുമായുള്ള സമാധാന ധാരണകൾ ഫലം കണ്ടു; ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി

'പ്രിയദര്‍ശിനി' സൂപ്പർ ഹിറ്റ്; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ

'ഉന്നാൽ മുടിയാത് തമ്പി'; സ്‌പെയിനെ വിറപ്പിച്ച കാവൽ മാലാഖ; വോസിൻഹ

കരാറുകൾ ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും: സ്ഥിരീകരിച്ച് ട്രംപ്

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി