നിവിന്‍ പോളിയെ കണ്ട് ദുല്‍ഖര്‍ സല്‍മാനാണെന്ന് അവതാരിക: നിവിന്‍റെ പ്രതികരണം നിങ്ങള്‍ കാണണം

റിച്ചിയുടെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടരെ തുടരെ അഭിമുഖങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് നിവിന്‍പോളി. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് നിവിന്‍ പ്രമോഷന്‍ ഷൂട്ടിംഗുകള്‍ക്കായി ഓടിപാഞ്ഞ് എത്തുന്നത്. പറ്റവെട്ടിയ മുടി കാണാതിരിക്കാന്‍ എല്ലാ അഭിമുഖങ്ങള്‍ക്കും തൊപ്പി വെച്ചാണ് നിവിന്റെ വരവ്.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അഭിമുഖം നല്‍കാന്‍ ഇരുന്നപ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. നിവിനെ മുന്നില്‍ ഇരുത്തി ഇന്ന് നമുക്കൊപ്പം എത്തിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ് എന്ന് അവതാരിക വിളിച്ചു പറയുമ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. എന്നാലും കടിച്ചുപിടിച്ച് റിയാക്ഷന്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു നിവിന്‍.

ഇപ്പോള്‍ ഈ വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്റെ പ്രൈസ്‌ലെസ് റിയാക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

https://www.facebook.com/spmediaofficial/videos/1241502742650268/

എന്നാല്‍ ഇത് അവതാരിക മനപ്പൂര്‍വം ചെയ്തതാണെന്ന് മനസ്സിലാക്കാന്‍ എന്‍ഡിടിവിയുടെ ഒറിജിനല്‍ വീഡിയോ കാണണം. മറ്റേതെങ്കിലും നടനോടാണ് ഇത് ചെയ്തതെങ്കില്‍ അവര്‍ ഇറങ്ങി പോകുമായിരുന്നുവെന്നും അവതാരക പറയുന്നുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ