കോടികളുടെ ബാദ്ധ്യത എന്റെ തലയില്‍ ഇടാന്‍ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് നൂറ് ശതമാനം ഉറപ്പ് ഉണ്ടായിരുന്നു; നിര്‍മ്മാതാവിന് എതിരെ നിവിന്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിവിന്‍ പോളി-രാജീവ് രവി ചിത്രം ‘തുറമുഖം’ റിലീസ് ചെയ്യുന്നത്. നേരത്തെ മൂന്നിലധികം തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീളാന്‍ കാരണം നിര്‍മ്മാതാവിന്റെ പ്രശ്നമാണെന്ന് പറയുകയാണ് നിവിന്‍ പോളി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. കോടികളുടെ ബാദ്ധ്യത തന്റെ തലയിലിടാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് നടന്‍ വ്യക്തമാക്കിയത്. ”ഇത്രയുമധികം പ്രശ്നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം.”

”മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബജറ്റില്‍ ചെയ്ത ഒരു സിനിമയാണിത്. സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല.”

”പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിട്ടും അഭിനയിച്ചവരോട് പ്രൊമോഷന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്ന് നിര്‍മാതാവ് പറഞ്ഞു.”

”കോടികളുടെ ബാധ്യത ആ സമയത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റില്ലായിരുന്നു അതിനാലാണ് അന്ന് സിനിമ റിലീസാകാതിരുന്നത്. ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ നിലവിലെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്” എന്നാണ് നിവിന്‍ പോളി പറയുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'