'അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിക്കാം'; ആറോളം വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി നിവിന്‍ പോളി

ക്ലബ് ഹൗസ് ആപ്പ് ആപ്പ് ജനപ്രിയമായതോടെ നിരവധി താരങ്ങളുടെ വ്യാജ അക്കൗണ്ടുകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി.

“”സുഹൃത്തുക്കളെ, ഞാന്‍ ക്ലബ് ഹൗസിലില്ല. എന്റെ പേരില്‍ കാണുന്ന ഈ അക്കൗണ്ടുകളെല്ലാം വ്യാജമാണ്. ഞാന്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കും”” എന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വ്യത്യസ്ത പ്രൊഫൈല്‍ ഫോട്ടകളുമായി ആറോളം അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപിയടക്കം നിരവധി താരങ്ങളാണ് തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയത്.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് എത്തിയിരുന്നു. തന്റെ അഭിമുഖങ്ങളിലെ ശബ്ദമാണ് ഇതില്‍ ഉപയോഗിക്കുന്നതെന്നും ഉണ്ണി മുകുനന്ദന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ