കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പൊട്ടത്തരം: നിധിന്‍ രണ്‍ജി പണിക്കര്‍

ആദ്യസിനിമ കസബയുടെ പേരില്‍ തന്നെ വലിയ വിവാദങ്ങളാണ് സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുറെ കാലത്തേക്ക് ഈ വിവാദങ്ങള്‍ നീണ്ടു നിന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് നിധിന്‍ രണ്‍ജി പണിക്കര്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കസബയെ പറ്റി നിധിന്‍ പറഞ്ഞത്.

‘കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു.

കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്,’ നിധിന്‍ പറഞ്ഞു.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്