ഒരു കൂട്ട് വേണം, അന്‍പത് വയസ് മുതല്‍ ഞാന്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങുമെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്: നിഷ സാരംഗ്

അന്‍പത് വയസ് കഴിഞ്ഞതിനാല്‍ വീണ്ടുമൊരു വിവാഹത്തിന് സമ്മതമാണെന്ന് നടി നിഷ സാരംഗ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ട് വേണം എന്നാണ് നിഷ പറയുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍.

”മക്കളോട് പണ്ടേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. എന്റെ അന്‍പതാം വയസ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ് വരെ നിങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്.”

”എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും, വേണ്ടെന്ന് പറയരുത്. ഇപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല.”

”അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന്. ചിലപ്പോള്‍ വെറുതെയിരുന്ന് കരയാന്‍ തുടങ്ങും. തിരക്കിട്ട ജീവിതമാണ്, എന്റെ ഇടവേളകളില്‍ എനിക്കൊപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ മനസ്സ് അശാന്തമാകും.”

”അന്‍പത് വയസാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ സന്തോഷവതിയാക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ എന്റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ. അപ്പോള്‍ ഞാന്‍ എന്നെ നോക്കണം” എന്നാണ് നിഷ പറയുന്നത്. അതേസമയം, പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയായിരുന്നു നിഷയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ