ഇത്രയ്ക്കും വേണമായിരുന്നോ, ഇത് കുറച്ചുകൂടിപോയില്ലേ, വ്യാജവാർത്ത പ്രചരിപ്പിച്ചവർക്ക് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും മറുപടി

നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ മറുപടിയുമായി താരദമ്പതികൾ. വിഘ്നേഷിനൊപ്പമുളള ഒരു ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് നയൻതാര ഇതിന് മറുപടി നൽകിയത്. ‘തങ്ങളെ കുറിച്ചുളള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന കാപ്ഷനിലാണ് നയൻതാര വിഘ്നേഷിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പം നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന വന്നത്. തുടർന്ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെല്ലാം മറുപടിയുമായി നയൻതാര തന്നെ രം​ഗത്തെത്തുകയായിരുന്നു.

നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് താരദമ്പതികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ടിരിക്കുന്നത്. നിലവിൽ സിനിമാത്തിരക്കുകളിലാണ് നയനും വിക്കിയുമുളളത്. അഭിനയത്തിനൊപ്പം തന്നെ സിനിമാ നിർമ്മാണ രം​ഗത്തും സജീവമാണ് നയൻതാര. അതേസമയം പ്രദീപ് രം​ഗനാഥനെ നായകനാക്കിയുളള പുതിയ ചിത്രമാണ് വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ