ഗ്ലാമറസ് ആയതെങ്ങനെ; തുറന്നുപറഞ്ഞ് നയന്‍താര

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് നയന്‍താര. പിന്നീട് വളരെ പെട്ടെന്ന് തന്നെ
തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി അവര്‍ മാറി.

അതീവ ഗ്ലാമറസായി എത്തുന്നത് മൂലം നടിക്കെതിരെ അന്ന് വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ കരിയറില്‍ ശ്രദ്ധ നല്‍കിയ നയന്‍താരയ്ക്ക് 2013 ഓടെ നിരന്തരം ഹിറ്റുകള്‍ ലഭിച്ചു. നടിയുടേതായി തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബില്ല.

ഇപ്പോഴിതാ ബില്ലയില്‍ താന്‍ ഗ്ലാമറസ് വേഷം ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നയന്‍താര.ബില്ല ചെയ്യുമ്പോള്‍ സംവിധായകനപ്പുറത്ത് ആര്‍ക്കും എന്നില്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ആരും എന്നെ അങ്ങനെ ഫുള്‍ ഗ്ലാമര്‍ മോഡില്‍ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കുറേ ഹോംലി റോളുകള്‍ ആയിരുന്നു ചെയ്തത്’

‘ഗ്രാമീണ പെണ്‍കുട്ടി ഇമേജുള്ളവ. ആ സമയത്ത് സംവിധായകന്‍ വിഷ്ണു എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാന്‍ സാധിക്കുമെന്ന് അതോടെ മനസ്സിലായി.

‘അത് അഹങ്കാരമല്ല. ജീവിതത്തില്‍ ചില കാര്യങ്ങളില്‍ നമുക്ക് ആത്മവിശ്വാസം വേണം. ബില്ലയും യാരടി നീ മോഹിനിയും ഒരേ സമയത്താണ് ഷൂട്ട് ചെയ്യുന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ ബില്ലയ്ക്ക് ആയിരിക്കും. പിന്നീടുള്ള 15 ദിവസം യാരടീ നീ മോഹിനിയിലും,’ നയന്‍താര കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ