പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനം; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നവ്യ നായര്‍

പ്രധാനമത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് നവ്യ നായര്‍. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു നവ്യയുടെ കുറിപ്പ്. യുവം 2023 പരിപാടിയില്‍ നവ്യ നൃത്തം അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങാനും ശ്രമിച്ചിരുന്നു.

ഇതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് നവ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. നവ്യ പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും നവ്യയില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നുമൊക്കെയായിരുന്നു ചിലരുടെ വിമര്‍ശനം.

ഇതിനിടയിലാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നവ്യ എത്തിയത്. ”ആദരണീയനായ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്” എന്നാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് നേരെയും ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.

നരേന്ദ്ര മോദിയെ ടാഗ് ചെയ്ത്, യുവം 2023 എന്ന ഹാഷ്ടാഗും പോസ്റ്റില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, നവ്യ മുമ്പ് മുഖ്യമന്ത്രിയെ പുകഴ്ത്തി പറഞ്ഞതിന് ശേഷമാണ് യുവം വേദിയില്‍ എത്തിയതെന്നുള്ള കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ നവ്യയുടെ പേരില്‍ വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

”അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം” എന്ന് നവ്യ പറഞ്ഞതായി വാര്‍ത്തകള്‍ എത്തിയിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്ത വന്ന ചാനല്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ