ആനി ചേച്ചിയെ പിന്നീട് വിളിച്ചിട്ടില്ല, ചേച്ചിക്ക് ചിലപ്പോള്‍ ദേഷ്യമാണെങ്കിലോ; ആനീസ് കിച്ചണിലെ വൈറല്‍ സംഭാഷണത്തെ കുറിച്ച് നവ്യ

ആനീസ് കിച്ചന്‍ എന്ന ഷോയില്‍ നടി ആനി നടത്തുന്ന പ്രസ്താവനകള്‍ പലപ്പോഴും വിവാദമാകാറുണ്ട്. കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു നവ്യ വന്ന എപ്പിസോഡില്‍ ആനിയുടെ അഭിപ്രായം. എന്നാല്‍ ഈ വാദത്തോടുള്ള തന്റെ എതിര്‍പ്പ് നവ്യ പരസ്യമായി തുറന്നടിച്ചിരുന്നു.

ഈ എപ്പിസോഡിന് പിന്നാലെ നവ്യയ്ക്ക് അഭിനന്ദനങ്ങളും ആനിക്ക് വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. ആ വീഡിയോ വൈറലായത് താന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ഒരുപാട് പേര്‍ തന്റെ പേര് മെന്‍ഷന്‍ ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു.

ചിലര്‍ അഭിനന്ദനങ്ങളൊക്കെ അയക്കുന്നുമുണ്ടായിരുന്നു. കണ്‍ഗ്രാചുലേഷന്‍സ് വരുന്ന കണ്ടപ്പോള്‍ തനിക്ക് തോന്നി ഇനി താന്‍ ഗര്‍ഭിണിയാണോന്ന്. സുഹൃത്തുക്കളോടെല്ലാം താന്‍ മെസേജ് അയച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.

ശേഷാണ് ആനീസ് കിച്ചണിലെ വീഡിയോ വൈറലായതാണ് എന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല. ചേച്ചിക്ക് ചിലപ്പോള്‍ തന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നല്‍. അതുപോലെ തന്നെ ചേച്ചി ശരിക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞതാണ്.

ആരെങ്കിലും താന്‍ പറയുന്നത് കേട്ട് തന്നെ എന്തെങ്കിലും പറഞ്ഞാലോ എന്ന് ചേച്ചിക്ക് പേടിയുണ്ടായിരുന്നു. നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്. പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി എന്നാണ് നവ്യ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു