നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി: അഖില്‍ മാരാര്‍

നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.

അഖില്‍ മാരാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോള്‍ നല്ല ചൊറിച്ചിലും അവര്‍ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ. എത്രയോ മികച്ച ഗാനങ്ങള്‍ ചെയ്തിട്ടുള്ള ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്‌കാര്‍ എആര്‍ റഹ്‌മാന് ലഭിച്ചു. റഹ്‌മാന്‍ സംഗീത ലോകത്തെ അതുല്യ പ്രതിഭയാണ് പക്ഷെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികളില്‍ എത്രയോ താഴെ നില്‍ക്കുന്ന ഒരു ഗാനത്തിനാണ് ഓസ്‌കാര്‍ ലഭിച്ചത്.. എന്ത് കൊണ്ടെന്നാല്‍ ജൂറിയുടെ മുന്നില്‍ എത്തിയത് ആ സിനിമ ആയിരുന്നു..

153 റന്‍സ് അടിച്ചിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കിട്ടാത്ത ദ്രാവിഡിന് 75 റന്‍സ് അടിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിട്ടുണ്ട്. 153 അടിച്ച കളിയില്‍ സച്ചിന്‍ 186 അടിച്ചതാണ് ദ്രാവിഡിനെ രണ്ടാമന്‍ ആക്കിയത്..

75 റന്‍സ് നേടിയപ്പോള്‍ അദ്ദേഹം ആയിരുന്നു ടീമിലെ ഒന്നാമന്‍.. അതായത് ഒരാള്‍ അവാര്‍ഡിനോ അംഗീകാരത്തിനോ പത്രമാകുന്നത് ഇത്തരം താരതമ്യങ്ങളിലൂടെ ആണ്.. ലോകത്തു ഒളിമ്ബിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ എല്ലാ അത്ലറ്റുകളും ഒരുമിച്ചു മത്സരിച്ചാല്‍ ഉസൈന്‍ ബോള്‍ഡ് സ്വര്‍ണ്ണം നേടുകയും ബാക്കിയുള്ളവര്‍ എല്ലാം പരാജയപ്പെട്ടവര്‍ ആയി ചരിത്രത്തില്‍ അവശേഷിക്കുകയും ചെയ്യും..

അതാണ് ഞാന്‍ പറഞ്ഞത് ഒരാള്‍ മികച്ചവന്‍ ആവുന്നത് അയാള്‍ ആരോട് മത്സരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ്.. നഞ്ചിയമ്മയുടെ പാട്ട് അവാര്‍ഡ് നേടിയതിനു പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ഉണ്ടാവാം. താനാജി പോലെയുള്ള ചിത്രത്തിലെ അഭിനയത്തിന് സുധീര്‍ കരമന ചേട്ടന് അവാര്‍ഡ് കൊടുത്തിനോട് എനിക്ക് വലിയ യോജിപ്പൊന്നും ഇല്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ