വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്ത, പ്രശ്‌നം തുടങ്ങിയ പുതുവത്സരാഘോഷത്തിന് ശേഷം, മകന്‍ വിഷമത്തിലായിരുന്നു: നാഗാര്‍ജുന

മകന്‍ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തോട് പ്രതികരിച്ച് നാഗാര്‍ജുന. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് എന്നാണ് നാഗാര്‍ജുന പറയുന്നത്. 2021ല്‍ പുതുവര്‍ഷം വരെ ഒരുമിച്ച് ഇരുവരും ആഘോഷിച്ചിരുന്നു, പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല എന്നാണ് നാഗാര്‍ജുന വ്യക്തമാക്കുന്നത്.

നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാല്‍ അവന് തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നു. 2021ല്‍ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്.

അതിന് ശേഷമായിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന് നാഗാര്‍ജുന ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു നാഗചൈതന്യയും സാമന്തയും തങ്ങള്‍ പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

2017ല്‍ ആണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ പ്രതികരിച്ചിരുന്നു. ‘സാമന്ത സന്തോഷവതിയാണ് അതിനാല്‍ ഞാനും സന്തോഷവാനാണ്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

വിവാഹമോചനം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ നാഗചൈതന്യയുടെ പേജില്‍ ഇപ്പോഴും ഈ പ്രസ്താവന കാണാം.

Latest Stories

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും