ആ മൂന്നാമതൊരാള്‍, അത് അവരോട് കാട്ടുന്ന അനാദരവല്ലേ; മുന്‍ വിവാഹത്തെ കുറിച്ചും സമാന്തയെ കുറിച്ചുമുള്ള ചോദ്യത്തിന് രോഷാകുലനായി നാഗചൈതന്യ

നാഗചൈതന്യയുടെ പുതിയ ചിത്രം കസ്റ്റഡി മെയ് 12ന് തീയേറ്ററുകളിലെത്താനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മുന്‍ പങ്കാളി സമാന്തയെക്കുറിച്ചും നടന്‍ മനസ്സുതുറന്നിരുന്നു. മുന്‍വിവാഹത്തെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലേറെയായി, ഞങ്ങള്‍ ഔപചാരികമായി വിവാഹമോചനം നേടിയിട്ട് ഒരു വര്‍ഷമായി. കോടതി ഞങ്ങള്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. എന്റെ ജീവിതത്തിലെ ആ ഘട്ടത്തോട് എനിക്ക് അതിയായ ബഹുമാനമുണ്ട്.’ സമാന്തയെ പ്രശംസിച്ചുകൊണ്ട് നാഗ ചൈതന്യ പറഞ്ഞു,

‘അവള്‍ വളരെ ആകര്‍ഷണീയതയുള്ള ഒരു വ്യക്തിയാണ് എല്ലാ സന്തോഷത്തിനും അര്‍ഹയാണ്. മാധ്യമങ്ങളാണ് അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നത്. പൊതുസമൂഹത്തില്‍ പരസ്പര ബഹുമാനം എടുത്തുകളയുന്നു. അതാണ് എനിക്ക് വിഷമം തോന്നുന്നത്.’

മൂന്നാമതൊരു വ്യക്തിയെ മാധ്യമങ്ങള്‍ എന്റെ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവര്‍ക്ക് വലിയ അനാദരവാണ് അത് വരുത്തിവെക്കുന്നത് എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്ന് ഇവരൊക്കെ പിന്മാറുന്നില്ല അദ്ദേഹം ചോദിച്ചു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി