എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ താരമാണ് മനീഷ കൊയ്‌രാള. കാൻസറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബോംബെ, ഇന്ത്യൻ, മുതൽവൻ എന്നീ ചിത്രങ്ങളിൽ നായികയായി.

എന്നാൽ 2002ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ബാബ പരാജയമായതോടെ മനീഷയുടെ കരിയറിലും മാറ്റമുണ്ടായി. സൂപ്പർ സ്റ്റാറിനോടൊപ്പമുള്ള ചിത്രം തന്റെ സൗത്ത് സിനിമ കരിയർ അവസാനിപ്പിച്ചുവെന്ന് ഒരിക്കൽ മനീഷ കൊയ്‌രാള തുറന്നു സമ്മതിച്ചിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ്, റഷ്യൻ യൂട്യൂബ് ചാനലായ O2യുടെ ഇന്ത്യൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ മനീഷ കൊയ്‌രാള തന്റെ സൗത്ത് ഇന്ത്യൻ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.

‘ബാബ ഒരുപക്ഷേ എന്റെ അവസാനത്തെ വലിയ തമിഴ് ചിത്രമായിരുന്നു. അക്കാലത്ത് അത് വളരെ മോശവുമായ രീതിയിൽ പരാജയപ്പെട്ടു. അതൊരു വലിയ ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ആ ചിത്രത്തിൽ എല്ലാവർക്കും വലിയ പ്രതീക്ഷകളുണ്ടായിരുന്നു, അത് പരാജയപ്പെട്ടപ്പോൾ, ദക്ഷിണേന്ത്യൻ സിനിമകളിലെ എന്റെ കരിയർ പൂർണ്ണമായും ഇല്ലാതായെന്ന് ഞാൻ കരുതി.

ഒരു തരത്തിൽ അത് സത്യവുമായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചത്’  ബാബയ്ക്ക് മുൻപുള്ള തന്റെ സൗത്ത് ഇന്ത്യൻ സിനിമകൾ വലിയ രീതിയിൽ ശ്രദ്ദിക്കപ്പെട്ടിരുന്നുവെന്നും മനീഷ ഓർത്തെടുത്തു. ബാബ പരാജയപ്പെട്ടതിന് ശേഷം എനിക്ക് സൗത്ത് സിനിമ ഇൻഡസ്ട്രികളിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നത് നിന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി