രാഷ്ട്രീയത്തിലെ ഫണ്ടിംഗും, രഹസ്യ അജണ്ടയും, ലൂസിഫര്‍ വെറും കെട്ടുകഥയല്ല; വെളിപ്പെടുത്തലുമായി മുരളി ഗോപി

പൃഥ്വിരാജ് സംവിധായകനായെത്തിയ ആദ്യ ചിത്രം ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചത് . മോഹന്‍ലാല്‍ നായകനായ ചിത്രം 2019ലാണ് റിലീസ് ചെയ്തത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അധോലോകവും മയക്കുമരുന്ന് മാഫിയയുമെല്ലാം ചര്‍ച്ചാവിഷയങ്ങളായിരുന്നു.

ഇപ്പോഴിതാ ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ആരോഗ്യമിത്രം മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ലൂസിഫറിനെ പറ്റി പറഞ്ഞത്. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ്. അതുപോലെ ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമിത്രം മാസികയുടെ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ തുറന്നു സംസാരിച്ചത്. കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയില്‍ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന കഥാപാത്രമായിരുന്നു ലുസിഫെറിലെ മോഹന്‍ലാല്‍ കഥാപാത്രം.

ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി വെളിപ്പെടുത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്.

Latest Stories

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്