നിങ്ങൾ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു; ഓരോ സനാതന ഹിന്ദുവിനും ഇതിൽ എതിർപ്പുണ്ടാവണം; 'കൽക്കി'ക്കെതിരെ മുകേഷ് ഖന്ന

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ‘കൽക്കി 1898 എഡി’ക്കെതിരെ വിമർശങ്ങളുമായി ശക്തിമാൻ, മഹാഭാരതം എന്നിവയിലൂടെ സുപരിചിതനായ മുകേഷ് ഖന്ന. കൽക്കിയിൽ പുരാണ കഥകൾ മാറ്റാൻ ശ്രമിച്ചുവെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ആദിപുരുഷിലും പികെയിലും എന്താണോ കണ്ടത് അതിന്റെ തന്നെ ആവർത്തനമാണ് കൽക്കിയിലും കാണുന്നത് എന്നാണ് മുകേഷ് ഖന്ന പറയുന്നത്.

“എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം, അവർ സിനിമയിൽ പുരാണകഥകൾ മാറ്റാൻ ശ്രമിച്ചു എന്നതാണ്. തുടക്കത്തിൽ നിങ്ങൾ കാണുന്നത് ശ്രീകൃഷ്ണൻ വന്ന് അശ്വത്ഥാമാവിന്‍റെ നെറ്റിയിൽ നിന്ന് ശിവമണി എടുക്കുകയും,അശ്വത്ഥാമാവ് ഭാവിയില്‍ തന്‍റെ രക്ഷകനാകുമെന്ന് അവനോട് പറയുകയും ചെയ്യുന്നു. ഭഗവാൻ കൃഷ്ണൻ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല.

ഭാവിയിൽ താൻ രക്ഷകനാകുമെന്ന് ഭഗവാൻ കൃഷ്ണൻ അശ്വത്ഥാമാവിനോട് പറഞ്ഞിട്ടില്ല, താൻ കൽക്കിയായി ജനിക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഈ വിഷയങ്ങളിൽ എനിക്ക് എതിർപ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതിൽ എതിർപ്പ് ഉണ്ടായിരിക്കണം.

ആദിപുരുഷിൽ പോലും നിങ്ങൾ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി. പികെയിൽ നിങ്ങൾ ശിവനെ ഓടിച്ചു. നിങ്ങൾ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു. 2898 എ ഡി കൽക്കിയിൽ പോലും, നിങ്ങൾ എടുത്ത സ്വാതന്ത്ര്യം, താൻ കൽക്കിയായി ജനിക്കുമെന്ന് കൃഷ്ണൻ എവിടെയാണ് പറഞ്ഞതെന്ന് എനിക്ക് കാണിച്ചുതരൂ.” എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ