'എന്റെ ഈ വീക്ക്‌നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാല്‍ ആണ്, മുകേഷ് വന്നതിന് ശേഷം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു'; തുറന്നു പറഞ്ഞ് മുകേഷ്

തന്റെ വീക്ക്‌നെസിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മുകേഷ്. സെറ്റില്‍ എപ്പോഴും വൈകി എത്തുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ പരാതി പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

സെറ്റില്‍ താന്‍ എപ്പോഴും വൈകിയാണ് എത്താറുള്ളത്. എത്ര ശ്രമിച്ചാലും തനിക്ക് നേരത്തെ എത്താന്‍ സാധിക്കാറില്ല. തന്റെ ഈ വീക്ക്നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണ്. ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുവെന്നും താരം പറയുന്നു.

ഗോഡ്ഫാദര്‍ സിനിമയുടെ ലൊക്കേഷനില്‍ താന്‍ ഒരിക്കല്‍ സമയത്തിന് എത്തിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകരായ സിദ്ദിഖും ലാലും തന്റടുത്ത് വന്ന് പറഞ്ഞു, ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണമെന്ന്.

അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും അവര്‍ പറഞ്ഞു. കുഴപ്പമില്ല താന്‍ സമയത്തിന് തന്നെ വരാമെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്ക് അലാറം ഒക്കെ വെച്ച് എങ്ങനെയോ എഴുന്നേറ്റ് കറക്ട് സമയത്ത് സെറ്റില്‍ വന്നു. അതോടെ ഫുള്‍ സെറ്റ് കൈയടിച്ചു എന്നാണ് മുകേഷ് പറയുന്നത്.

ജീവിതത്തില്‍ ആദ്യവും അവസാനവും സെറ്റില്‍ കൃത്യ സമയത്ത് എത്തിയത് അന്നാണെന്നും, പിന്നീട് എംഎല്‍എ ആയപ്പോള്‍ തനിക്ക് എട്ടര മണിക്ക് സഭയില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാലാണ് നിയമസഭാ യോഗം 9 മണിയിലേക്ക് മാറ്റിയതെന്നും തമാശരൂപത്തില്‍ മുകേഷ് പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!