ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും തുറന്ന് പറയുന്നില്ല: ഗ്രേസ് ആന്റണി

വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഗ്രേസ് ആന്റണി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും തന്റെ ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ചും അവർ മനസ് തുറന്നത്. ഒരുപാട് തവണ ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള വ്യക്തിയാണ് താനെന്നും ഗ്രേസ് പറഞ്ഞു.

വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്. അങ്ങനെയുള്ളവർക്ക് എല്ലാ ആഹാരവും കഴിക്കാനാകില്ല. കൃത്യമായി വര്‍ക്കൗട്ട്  വേണം. തനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. പിന്നെ വീറ്റ്, റവ, മൈദ, ഓഡ്‌സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്‌ളവര്‍ , ക്യാബേജ് ഇവയൊന്നും പറ്റില്ല.

ഇങ്ങനെയിരിക്കുമ്പോഴാണ് വന്നിട്ട് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്. ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്. പക്ഷെ അവരാരും തുറന്ന് പറയുന്നില്ലെന്നും അവർ പറഞ്ഞു. ഇന്‍ഫിബിഷന്‍ ആയിരിക്കും.  താന്‍ എന്റെ സോഷ്യല്‍ മീഡിയയിലൊക്കെ പറഞ്ഞിട്ടുണ്ട്. സ്‌ട്രെച്ച് മാര്‍ക്കിന്റെ കാര്യം വരെ താന്‍ പറഞ്ഞിട്ടുണ്ട്. മെലിയുമ്പോള്‍ ശരീരത്തില്‍ നോര്‍മല്‍ ആയി വരുന്നതാണ്ത്. തന്റെ ഓരോ സ്‌ട്രെച്ച് മാര്‍ക്കും തന്റെ ഗ്രെയ്ഡ് ആണ് തനിക്ക്. താന്‍ മെലിയുന്നുവെന്ന് തന്റെ ശരീരം കാണിച്ചു തരുന്നതാണ് അത്. ഇങ്ങനെ ചോദിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ഗ്രേസ് പറയുന്നത കൂട്ടിച്ചേർത്തു.

ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഭവം. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിൽ വരുകയായിരുന്നു താൻ. പെട്ടന്ന് തന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്‌നേഹത്തോടെ വന്ന ചേട്ടൻ. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. അത്ര നേരത്തെ സന്തോഷത്തെ അവിടെ വച്ച് കട്ട് ചെയ്യുകയായിരുന്നു. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. താന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടിയെന്നും അവർ പറഞ്ഞു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു