ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

കാലാപാനി സിനിമയിൽ ഷൂ നാവുകൊണ്ട് വൃത്തിയാക്കുന്ന സീൻ ചെയ്തതിനെ കുറിച്ച് മനസുതുറന്ന് നടൻ മോഹൻലാൽ. തന്റെ എറ്റവും പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. കണ്ണപ്പയിലെ നായകൻ വിഷ്ണു മഞ്ചുവാണ് മോഹൻലാലിനോട് ഇക്കാര്യം ചോദിച്ചത്. കാലാപാനി സിനിമയിൽ എങ്ങനെ ഇത്തരം ഒരു സീൻ ചെയ്യാമെന്ന് സമ്മതിച്ചുവെന്നാണ് വിഷ്ണുവിന് അറിയേണ്ടത്. സിനിമയിൽ മിർസ ഖാൻ എന്ന കഥാപാത്രത്തിന്റെ ഷൂവാണ് മോഹ​ൻലാൽ ചെയ്ത ​ഗോവർദ്ധൻ മേനോൻ നാവ് കൊണ്ട് വൃത്തിയാക്കുന്നതായി കാണിക്കുന്നത്.

“കഥാപാത്രമാണ് അത് ചെയ്യുന്നതെന്നും അപ്പോൾ അത് അഭിനയിക്കുകയല്ലാതെ നിങ്ങൾക്കുമുന്നിൽ മറ്റൊരു ചോയ്സ് ഇല്ലെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. കഥാപാത്രം ആവശ്യപ്പെടുമ്പോൾ തടയാൻ പറ്റില്ല. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ്. നിങ്ങൾ അത് ചെയ്തേ പറ്റൂ. ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിലുളളത്. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കിൽ അത് ചെയ്തേ പറ്റൂവെന്നും” മോഹൻലാൽ വ്യക്തമാക്കി.

മോഹൻലാൽ പ്രിയദർശൻ കൂട്ടികെട്ടിൽ 1996ലാണ് കാലാപാനി പുറത്തിറങ്ങിയത്. ചിത്രം ഡബ് ചെയ്ത് മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് കാലാപാനി. ടി. ദാമോദരന്റെയും പ്രിയദർശന്റെയും തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് നേടിയത്. മോഹൻലാലിന് പുറമെ പ്രഭു, അമരീഷ് പുരി, തബു, ശ്രീനിവാസൻ ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്