ലാലേട്ടന് ചന്ദനത്തിന്റെ മണമാണ്..: അന്ന രാജൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അന്ന രേഷ്മ രാജൻ.

May be an image of 1 person

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് പേരിലാണ് പിന്നീട് അന്ന രേഷ്മ രാജൻ കൂടുതലായും അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിന് ശേഷം ലോനപ്പന്റെ മാമോദീസ, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങീ ചിത്രങ്ങളിലും അന്ന രേഷ്മ രാജൻ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് അന്ന രേഷ്മ രാജൻ. താരങ്ങളെ വലിയ രീതിയിൽ ബഹുമാനിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും, അത്രയും ഡൗൺ ടു എർത്തായ ആൾ വേറെയില്ലെന്നുമാണ് അന്ന രേഷ്മ രാജൻ പറയുന്നത്. അതേസമയം മോഹൻലാൽ സെറ്റിലേക്ക് വരുമ്പോൾ തന്നെ പോസിറ്റീവ് എനർജിയാണ് കിട്ടുന്നതെന്നും, അദ്ദേഹത്തിന് ചന്ദനത്തിന്റെ മണമാണെന്നും അന്ന രേഷ്മ രാജൻ പറയുന്നു.

No photo description available.

“മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മൾ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പിൽ. എന്നാലും അദ്ദേഹം അങ്ങനെയാണ്. ഒരിക്കൽ സെറ്റിൽ അദ്ദേഹം ഇരിക്കുകയാണ്. ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റു.

അത് കാണുമ്പൊൾ നമ്മൾ ഒന്ന് ഞെട്ടും. നമ്മളെ കണ്ടിട്ട് തന്നെയാണോ ഞാൻ ബാക്കിലൊക്കെ നോക്കി വേറെ ആരെങ്കിലുമുണ്ടോയെന്ന്. അത്രയും ഡൗൺ ടു എർത്തായ ആളാണ്. അയ്യോ മമ്മൂക്ക ഇരിക്കെന്ന് നമ്മൾ പറഞ്ഞുപോകും… അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടിയായിരുന്നു.

എനിക്ക് ലാലേട്ടന്റെ അടുത്ത് അത്രയും പേടിയുണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കാലിങ്ങനെ വിറച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. അപ്പോൾ നമ്മൾ റിലാക്സ് ചെയ്യും. ഇന്നസെന്റ് ചേട്ടനും അങ്ങനെ തന്നെയാണ്

വളരെ സീരിയസായ കാര്യങ്ങളാണെങ്കിലും പറയുന്നത് അത്രയും കോമഡിയായിരിക്കും. നമ്മൾ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും. അദ്ദേഹം എല്ലാ കാര്യങ്ങളും കോമിക്ക് രീതിയിലാണ് അവതരിപ്പിക്കുക. ഭയങ്കര വൈബ് കൊണ്ട് വരും. ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്.

നമ്മൾക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടൻ വരുന്നുവെന്ന് ഇങ്ങനെ അറിഞ്ഞപ്പോൾ കാത്തിരിക്കുകയാണ്. ജസ്റ്റ് ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ

നമ്മൾക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേർഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോൾ ഒരു ഭയങ്കര എനർജിയാണ് നമ്മൾക്ക് കിട്ടുക. എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടൻ കയറി വരുമ്പോൾ ഒരു പോസിറ്റിവ് വൈബാണെന്ന് അത് സത്യമാണ്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അന്ന രാജൻ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക