എന്റെ മക്കള്‍ക്കില്ലാത്ത ഒരു ഗുണം മോഹന്‍ലാലിനുണ്ട്: മല്ലിക സുകുമാരന്‍

മോഹന്‍ലാല്‍ എപ്പോഴും ഒരു ചെറിയ കുട്ടിയെ പോലെയാണെന്ന് നടി മല്ലിക സുകുമാരന്‍. തങ്ങളുടെ വീട്ടില്‍ കളിച്ചുവളര്‍ന്ന കുട്ടിയാണ് മോഹന്‍ലാലെന്നും തന്റെ മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഇല്ലാത്ത ഒരു ഗുണം ലാലിനുണ്ടെന്നും മല്ലിക സുകുമാരന്‍ കൗമുദി മൂവീസിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടില്‍ കളിച്ചുവളര്‍ന്ന കുട്ടിയാണ് ലാലു (മോഹന്‍ലാല്‍). അവന്റെ കുസൃതി കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയാകുമായിരുന്നു.അതുകൊണ്ട് അവന്‍ വീട്ടിലെത്തിയാല്‍ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി.

അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളില്‍ നില്‍ക്കുമ്പോഴും ഞാന്‍ മോഹന്‍ലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളര്‍ച്ച കണ്ട വ്യക്തിയാണ് ഞാന്‍.

നല്ല ക്ഷമയുളള വ്യക്തിയാണ് ലാലു. ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച് നില്‍ക്കാന്‍ അവന് കഴിയും. അത് നല്ലൊരു സ്വഭാവമാണ്- മല്ലിക സുകുമാരന്‍ പറഞ്ഞു.

Latest Stories

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ