തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അവിശ്വസനീയമായ ഒന്ന്.. മൂന്നാം ഭാഗം വരുന്നു: മോഹന്‍ലാല്‍

മലയാളി പ്രേക്ഷകരെ ത്രില്ലര്‍ സിനിമയുടെ പുതിയൊരു അനുഭവതലത്തിലേക്ക് കൊണ്ടുപോയ ചിത്രമാണ് ‘ദൃശ്യം’. സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിട്ടില്ല. ദൃശ്യം 3 ഉറപ്പായും വരുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.

”ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുമ്പെ സംവിധായകന്റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.”

”അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറ് വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു.”

”അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധി പേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകര്‍ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍” എന്നാണ മോഹന്‍ലാല്‍ പറഞ്ഞത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി