ആരാധകരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ല; തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

ഫാന്‍സുകാരെ താന്‍ മനസ്സില്‍ വിചാരിച്ചാല്‍ നിലയ്ക്കു നിര്‍ത്താനാവില്ലെന്ന് മോഹന്‍ലാല്‍. മനോരമന്യൂസുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ മനസ്സുതുറന്നത്. വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹന്‍ലാലും മമ്മൂട്ടിയും നിലയ്ക്ക് നിര്‍ത്തണമെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

എനിക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നും പറയാന്‍ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാന്‍ പറ്റില്ല. ഫാന്‍സിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമ വിജയിക്കണമെങ്കില്‍ വേറെ ഒരുപാട് കാര്യങ്ങള്‍ കൂടി ചേരണം. അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫര്‍ എന്നാണ് വിശ്വാസം. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്.- മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. പ്രിയദര്‍ശിനി രാംദാസ് എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു.ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ