നിറയെ ആണിയുള്ളത് കൊണ്ട് ചെരിപ്പ് ഇട്ടോട്ടെയെന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി..; ആടുതോമയെ കുറിച്ച് മോഹന്‍ലാല്‍

രണ്ടാം വരവിലും റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ് സ്ഫടികം. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം 1.05 കോടി രൂപയാണ് ആദ്യ ദിനം കളക്ഷന്‍ നേടിയത്. ഇതിനിടെ പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞും ഷൂട്ടിംഗ് ദിനങ്ങള്‍ ഓര്‍ത്തെടുത്തും എത്തിയിരിക്കുകയാണ് മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും.

28 വര്‍ഷത്തിന് ശേഷവും സ്ഫടികത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ലൈവ് തുടങ്ങിയത്. കുടുംബ പ്രേക്ഷകരും തീര്‍ച്ചയായും ചിത്രം കാണണമെന്നും ഇരുവരും പറയുന്നു. ഈ സിനിമ റീ റിലീസ് ചെയ്യണമെന്ന് എപ്പോഴാണ് തോന്നിയതെന്ന് ലൈവിനിടെ മോഹന്‍ലാല്‍ ഭദ്രനോട് ചോദിക്കുന്നുണ്ട്.

”അതിന് കാരണം നിങ്ങള്‍ തന്നെ. നിങ്ങളുടെ പിറന്നാളുകളാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ അനവധി ആളുകള്‍ 30-40 മോട്ടോര്‍സൈക്കിളുകളില്‍ വീട്ടിലേക്ക് വന്ന് വൈറ്റ് സ്‌ക്രീനില്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. ഒരു കല്യാണ ചടങ്ങില്‍ വച്ച് തങ്ങളുടെ കയ്യില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങില്‍ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനര്‍ജിയിലാണ് ഈ തോന്നലുണ്ടായത്” എന്നാണ് ഭദ്രന്‍ പറയുന്നത്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങളെ കുറിച്ചും ഭദ്രന്‍ പറയുന്നുണ്ട്. ”സംഘട്ടനത്തിന് ശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്ന ഒരു സീനുണ്ട്. അങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാല്‍ ചോദിച്ചു.”

”അന്ന് മറുപടി പറഞ്ഞതിങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമയ്ക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററില്‍.” ചങ്ങനാശ്ശേരി ചന്തയില്‍ വച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

”ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ചെരിപ്പിടാന്‍ പാടില്ലെന്ന് ഭദ്രന്‍ സര്‍ പറഞ്ഞു. നിറയെ ആണിയുള്ളത് കൊണ്ട് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും പറ്റില്ലെന്നാണ് പറഞ്ഞത്, പിന്നീട് എന്തോ മനസ്സലിവ് തോന്നി സമ്മതിക്കുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നിര്‍മ്മാതാക്കളെയും മണ്‍മറഞ്ഞു പോയ അഭിനേതാക്കളെയും അനുസ്മരിച്ചാണ് ലൈവ് അവസാനിപ്പിച്ചത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”