പൃഥ്വിരാജ് മനസ്സില്‍ കണ്ട സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നത് ഭാരിച്ച ജോലിയായിരുന്നു; ലൂസിഫറിനെ കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് ഒരുക്കുന്ന രണ്ട് വമ്പന്‍ സിനിമകളാണ് ലൂസിഫറും മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും ഇരു ചിത്രങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതില്‍ ലൂസിഫര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ മനസ്സുതുറന്നിരിക്കുകയാണ് മോഹന്‍ലാല്‍.

പൃഥ്വിരാജിന്റെ മനസ്സിലുള്ള ചിത്രം പ്രേക്ഷകരിലെത്തിക്കുകയെന്നത് വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമായിരുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. മാനസികമായി ഏറെ അടുപ്പത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ലൂസിഫറിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് മനസ്സില്‍ക്കണ്ട സിനിമ പ്രേക്ഷകരിലേക്കെത്തിക്കുകയെന്നതൊരു ഭാരിച്ച ജോലിയായിരുന്നു, മാസങ്ങളായി മറ്റെല്ലാ പ്രവൃത്തികളും മാറ്റിവെച്ച് വലിയൊരു സംഘം അതിനായി അണിയറയില്‍ പരിശ്രമിക്കുന്നു. പറയുന്ന കാര്യങ്ങള്‍ പരസ്പരം പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് എന്നെയും രാജുവിനെയും അടുപ്പിക്കുന്ന ഘടകം”” ലൂസിഫറിന്റെ അണിയറവിശേഷങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ച്ച് 28ന് കേരളത്തില്‍ നാനൂറിലധികം തിയേറ്ററുകളില്‍ ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തും.

Latest Stories

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്