ആരാധകര്‍ തന്നില്‍നിന്ന് പകര്‍ത്തേണ്ടത് എന്ത്? മോഹന്‍ലാല്‍ പറയുന്നു

സിനിമാതാരങ്ങളുടെ ചെയ്തികള്‍ ആരാധകര്‍ പകര്‍ത്തുമെന്നത് സ്വഭാവികമാണ്. “ഞാനാഗ്രഹിക്കുന്നത് എന്നില്‍ നിന്ന് നല്ല കാര്യങ്ങള്‍ അവര്‍ പകര്‍ത്തണമെന്നാണ്. പകര്‍ത്താവുന്ന എലമെന്റുകള്‍ അവര്‍ കണ്ടെത്തണം, അതിനെ അനുകരണം ,പകര്‍ത്തല്‍ എന്നൊന്നും പറയില്ല. ഉള്‍ക്കൊള്ളല്‍ എന്നാണ് ശരിയായ വാക്ക്”- മോഹന്‍ലാല്‍ പറഞ്ഞു.

ഒരു ഉദാഹരണം പറയാം ഒരു വയസായ സ്ത്രീ ഇങ്ങോട്ടു വരികയാണെന്നിരിക്കട്ടെ ഞാന്‍ അറിയാതെ തന്നെ എഴുന്നേല്‍ക്കും അതെന്റെ സഹജമായ സ്വഭാവമാണ്. ബോധപൂര്‍വ്വം ചെയ്യുന്നതേ അല്ല. അതു പോലെ ഞാന്‍ കണ്ട അമിതാഭ് ബച്ചന്‍ ഒരു സ്ത്രീ സംസാരിയ്ക്കാന്‍ വന്നാല്‍ അല്ലെങ്കില്‍ പ്രായത്തില്‍ മുതിര്‍ന്ന ഒരാള്‍ വന്നാല്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കും. അത് പ്രായമായവരോട്, പിന്നെ സ്ത്രീത്വത്തോടൊക്കെയുള്ള ബഹുമാനമാണ്. എവിടെ നിന്നാണ് അതൊക്കെ കിട്ടിയതെന്ന് നമുക്ക് പറയാനാവുമോ ഇല്ല അതു പോലെ അനുകരിയ്ക്കാനാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആളുകളില്‍ മാത്രമെന്നു പറയുന്നില്ല. കലാസൃഷ്ടികളിലുമുണ്ട്. മോഹന്‍ലാല്‍ പറയുന്നു.

എന്നാല്‍ അനുകരിയ്ക്കരുതാത്ത കാര്യങ്ങളുമുണ്ടെന്ന് അദ്ദേഹം വിശദീകരിയ്ക്കുന്നു. അതു കണ്ടു പിടിക്കേണ്ടത് അവരവര്‍ തന്നെയാണ് അതല്ലേ വിവേചനബുദ്ധി. ഒരു നര്‍മ്മ രംഗത്തില്‍ ഒരാള്‍ വെള്ളമടിച്ച് കോണ്‍ തെറ്റി ഓടയില്‍ വീഴുന്നുണ്ടെങ്കിലും അതു ജീവിതത്തിലായാല്‍ നര്‍മ്മമല്ലാതാകും നമ്മളെ ആളുകള്‍ ഓര്‍ക്കുന്നത് പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമായാണ്. എന്നാല്‍ കുട്ടികള്‍ക്കു പോലും എന്നോട് വലിയ താല്‍പര്യമാണ്. അതിന്റെ കാരണം എനിയ്ക്കറിയില്ല. എന്തോചില ഘടകങ്ങള്‍ അവരുടെ ബുദ്ധിയെ സ്‌ട്രൈക് ചെയ്യുന്നുണ്ട്. ഇതു തന്നെയാണ് മുതിര്‍ന്നവരിലും കാണുന്നത് മോഹന്‍ലാല്‍ വ്യക്തമാക്കി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ