ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്, ഇനി ഇതെങ്ങാനും അബദ്ധത്തില്‍ പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്ന് അദ്ദേഹം പറഞ്ഞു: മേനക

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയാണ് മേനക. കഴിഞ്ഞ ദിവസം നടി ശ്രീകണ്ഠന്‍ നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിലൊരു ചോദ്യം ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചായിരുന്നു. അന്ന് ചിത്രീകരണത്തിന് കൊണ്ട് വന്നത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നുവെന്നാണ് മേനക പറയുന്നത്.

ബാലന്‍ കെ നായരുടെ കൈയ്യില്‍ നിന്നും അത് പൊട്ടിയിരുന്നെങ്കില്‍ ഒരു നടി കൊല്ലപ്പെടുമായിരുന്നു എന്നും പരിപാടിയ്ക്കിടെ നടി പറഞ്ഞു. മലയാളത്തില്‍ ജസ്റ്റിസ് രാജ, തമിഴില്‍ നീതിപതി എന്ന പേരില്‍ ഒരുക്കിയ സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മായിച്ഛനും നിര്‍മാതാവുമായ ബാലാജി സാറാണ് നിര്‍മാണം.

നസീര്‍ സാര്‍, ശിവാജി ഗണേശന്‍, പ്രഭു, ലാലു അലക്സ്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. സിനിമയിലെ ഒരു സീനില്‍ ബാലന്‍ കെ നായര്‍ എന്നെയും വിജയമ്മയെയും സത്യട്ടേനെയും കൈകള്‍ പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.

തോക്ക് എടുത്തിട്ട് ഓരോരുത്തരുടെ അടുത്തൂടെ കൊണ്ട് വരും. ഇവരെ വെടി വെക്കാം, അല്ലെങ്കില്‍ വേണ്ട ഇവരെയാവാം.. അങ്ങനെ പറഞ്ഞ് നടക്കുകയാണ്. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു.ഇത് കണ്ടതും ബാലാജി സാര്‍ ഓടി വരികയാണ്. കോളാമ്പി പോലുള്ള മൈക്കില്‍ തോക്കിന്റെ ട്രിഗര്‍ വലിക്കല്ലേ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ ബാലേട്ടന്‍ തോക്കില്‍ നിന്നും കൈയ്യെടുത്തു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ അത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നു. അതില്‍ രണ്ട് ഉണ്ടയുണ്ട്. ബാലേട്ടന്റെ കൈയ്യൊക്കെ വിറച്ച് തളര്‍ന്ന അവസ്ഥയിലായി.

അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം അസ്വസ്ഥനായി. കുറച്ച് സമയം എടുത്തിട്ടാണ് പുള്ളി ഓക്കെ ആയത്. കാരണം അദ്ദേഹം വിറച്ച് പോയി. അസിസ്റ്റന്റ്സ് ആരോ തോക്ക് എടുത്തത് മാറി പോയതാണെന്നും’ മേനക പറഞ്ഞു.

Latest Stories

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള തിയതി കുറിക്കപ്പെട്ടു, സൂപ്പർ താരം ടീമിൽ ഇടം നേടാൻ സാധ്യതയില്ല

ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ AMMA പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

"എന്നെ ടീമിൽനിന്നും ഒഴിവാക്കിയത് ധോണി"; ഗാരി കിർസ്റ്റന്റെ സംഭാഷണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

ധർമസ്ഥലയിൽ കുഴിച്ചിട്ടവരുടെ കൂട്ടത്തിൽ മലയാളി യുവതിയും; വീണ്ടും വെളിപ്പെടുത്തൽ നടത്തി മുൻ ശുചീകരണതൊഴിലാളി

'ഇടവേളകളില്ലാതെ പ്രകടനം നടത്തുക എന്നത് ബുദ്ധിമുട്ടാണ്'; ബുംറയുടെ ജോലിഭാര തന്ത്രത്തെ ന്യായീകരിച്ച് ഭുവനേശ്വർ കുമാർ

'ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍'; പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ

“ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി”; ഏകദിനത്തിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് വെളിപ്പെടുത്തി സെവാഗ്

'ആരും 'അമ്മ' വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവയ്ക്കും'; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ