എന്റെ ഭര്‍ത്താവിനെ കണ്ടെത്തിയ സീരിയല്‍, ഇനി സുമിത്രയുടെ യാത്ര അവസാനിക്കുകയാണ്..; കുറിപ്പുമായി മീര വാസുദേവന്‍

‘കുടുംബവിളക്ക്’ സീരിയല്‍ അവസാനിക്കുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നടി മീര വാസുദേവന്‍. തന്റെ ഭര്‍ത്താവ് വിപിനെയും നല്ല സുഹൃത്തുക്കളെയും ലഭിച്ചത് ഈ സീരിയല്‍ വഴിയാണ് എന്നു പറഞ്ഞു കൊണ്ടാണ് മീരയുടെ കുറിപ്പ്. സീരിയലില്‍ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

”ഒരു യാത്ര അവസാനിക്കുമ്പോള്‍, നമ്മള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക. അവരെ നമ്മുടെ ഓര്‍മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്നേഹം ഉള്ളില്‍ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയില്‍ എനിക്ക് നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു.”

”എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും.. എന്തൊരു മനോഹരമായ യാത്രയാണിത്” എന്നാണ് മീര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഭര്‍ത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും മീര പങ്കുവച്ചിട്ടുണ്ട്. അതേസമയം, മെയ് 21ന് ആയിരുന്നു മീരയും വിപിനും വിവാഹിതരായത്. മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലൂടെയാണ് മീര മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്.

കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുന്നത്. മീരയുടെ മൂന്നാം വിവാഹമാണിത്. വിശാല്‍ അഗര്‍വാള്‍ ആണ് ആദ്യ ഭര്‍ത്താവ്. 2005ല്‍ വിവാഹിതരായ ഇവര്‍ 2010ല്‍ വിവാഹമോചനം നേടിയിരുന്നു. 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തിരുന്നു. 2016ല്‍ വിവാഹമോചിതരായി. അരിഹ ജോണ്‍ ആണ് ഈ ബന്ധത്തിലെ മകന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ