എന്റെ കൈയില്‍ തൊടാന്‍ വന്ന ഷാരൂഖ് ഖാന്‍ പെട്ടെന്ന് നിന്നു, ഞാന്‍ ഒരു അന്യസ്ത്രീയാണ് എന്ന് അവര്‍ ഓര്‍ത്തത് അപ്പോഴായിരിയ്ക്കും; മീര വാസുദേവ്

കുടുംബ വിളക്കിലെ സുമിത്രയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് മീര വാസുദേവ്. മുന്‍പ് തമിഴ്- തെലുങ്ക്- മലയാളം- ബോളിവുഡ് സിനിമകളിലെ മുന്‍നിര നായികയായിരുന്നു മീര. ഇപ്പോഴിതാ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ ഷാരൂഖ് ഖാന് ഒപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് മീര.

സെറ്റില്‍ ഞാന്‍ ഒരു സ്പിരിച്വല്‍ പുസ്തകം കൂടെ കൊണ്ടു പോയിരുന്നു. വായിക്കുന്നതിന് ഇടയില്‍ എന്റെ ഷോട്ട് വന്നു. തിരികെ വന്നപ്പോള്‍ ഒരു സോറി പറഞ്ഞുകൊണ്ട് ഷാരൂഖ് ജി എനിക്ക് ആ പുസ്തകം തിരികെ തന്നു., ‘ക്ഷമിക്കണം നിങ്ങളുടെ അനുവാദം കൂടാതെയാണ് ഞാന്‍ എടുത്തത്’ എന്ന് പറഞ്ഞു

അന്ന് ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദുമത വിശ്വാസിയാണ്. ‘ഇത്തരം എല്ലാ വിശ്വാസങ്ങളും വീട്ടിലും ഉണ്ട്. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. (അപ്പോള്‍ ഞാന്‍ ഓം എന്ന് എഴുതിയ ഒരു ബ്രേസിലേറ്റ് ധരിച്ചിരുന്നു) നിങ്ങളുടെ കൈയ്യില്‍ ധരിച്ചിരിയ്ക്കുന്ന ബ്രേസിലേറ്റ് നോക്കൂ, അത് തിരിച്ച് വച്ചാല്‍ അള്ളാഹു എന്നാണ് വായിക്കുന്നത്’ എന്ന്. എനിക്ക് അത് പുതിയൊരു അറിവായിരുന്നു.

കൈയ്യില്‍ കെട്ടിയ ബ്രേസിലേറ്റിന് വേണ്ടി അദ്ദേഹം എന്റെ കൈ പിടിക്കാനായി വന്നിരുന്നു, പെട്ടന്ന് എന്തോ ഓര്‍ത്ത് നിന്നു. ഞാന്‍ ഒരു അന്യ സ്ത്രീയാണ് എന്ന ബോധമാവാം അപ്പോള്‍ അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തിയത്. എനിക്ക് ആ നിമിഷം ഷാരൂഖ് ജിയെ ഓര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി. മീര പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ