ആ സമയം എന്റെ ജീവിതത്തിൽ അത്യാവശ്യമായിരുന്നു: മീര ജാസ്മിൻ

മലയാളത്തിലെ പ്രിയ നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ പ്രകടനമാണ് മീര ജാസ്മിൻ കാഴ്ചവെച്ചിരിക്കുന്നത്. ഇടയ്ക്ക് അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ് മീര ജാസ്മിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് തിരിച്ചുവന്നത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രമാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ ഇഷ്ട ജോഡികളായ നേരേനും മീര ജാസ്മിനും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ സംഭവിച്ച ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ. ഒരു ഇടവേളയെടുത്തതായി തനിക്ക് തോന്നിയിട്ടില്ല എന്നാണ് മീര ജാസ്മിൻ പറയുന്നത്. കൂടാതെ പഴയതിൽ നിന്നും മാറി താനിന്ന് വ്യത്യസ്തയായ ആളാണെന്നാണ് മീര പറയുന്നത്.

“എനിക്കങ്ങനെ തോന്നിയിട്ടേയില്ല. കാരണം അത് തീർച്ചയായും വേണമായിരുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല… ഇന്ന് ഞാൻ ഒരു വ്യത്യസ്‌തയായ ആളാണ്. എൻ്റെ ഒരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ അറിയുന്നില്ല പല കാര്യങ്ങളും.

ഇടയ്ക്കൊന്ന് നമ്മൾ അതിൽ നിന്ന് മറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ നമുക്ക് മനസിലാവും. ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്ക് മനസിലാക്കാം. അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല മാർഗമാണത്.” മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ജാസ്മിൻ ഇങ്ങനെ പറഞ്ഞത്.

Latest Stories

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'