ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് ശബ്ദസന്ദേശം, വിളിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവെച്ച് സംവിധായകന്‍

അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്. ഇപ്പോഴിതാ ഫോണിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ ഒരാളുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. അതൊരു വോയ്സ്‌ക്ലിപ്പായിരുന്നു. ഈ മെസ്സേജ് കേള്‍ക്കുകയാണെങ്കില്‍ എന്നെ തിരിച്ച് വിളിക്കണം.

എന്നെ വിളിച്ചില്ലെങ്കില്‍ സാറിനെ കാണാതെ പോവുന്ന രണ്ടാമത്തെ ആളായിരിക്കും ഞാന്‍. അത്രയും സങ്കടത്തിലാണ്, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നായിരുന്നു സന്ദേശം. നിര്‍ത്താതെ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയതും ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനം തെറ്റാണെന്ന് പറഞ്ഞ് കൊടുക്കുകയുമായിരുന്നു താനെന്ന് പത്മകുമാര്‍ പറയുന്നു.


പത്മകുമാറിന്റെ വാക്കുകള്‍

എനിക്ക് ഇങ്ങനെ മെസ്സേജ് അയച്ച ആള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി ഫെയ്സ്ബുക്ക് കൂട്ടായ്മ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോ ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍ബോക്സില്‍ ചെന്ന് ആളുകളോട് ചോദിക്കാമെന്നായിരുന്നു കരുതിയത്. അതിന് മുന്‍പായി ഒന്നൂടെ വിളിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടി. ഫോണ്‍ എടുത്തതും ഭയങ്കര കരച്ചിലായിരുന്നു കേട്ടത്.

നിങ്ങള്‍ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതെന്നായിരുന്നു എന്റെ ചോദ്യം. ഭാര്യയുടെയും വീട്ടുകാരുടെയും കുറ്റങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ മോളെ ആരെയെങ്കിലും ഏല്‍പ്പിക്കണം, ഒറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിരുന്നു.

നോക്കൂ, നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്. എന്നും നമ്മള്‍ ഒരുകാര്യം ആവര്‍ത്തിച്ച് ചെയ്യുമെന്ന് പറഞ്ഞാല്‍ ഒരുദിവസം സമ്മര്‍ദ്ദം മൂലം അല്ലെങ്കില്‍ കാലം നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കും. എപ്പോഴും ആത്മഹത്യാഭീഷണി നടത്തുന്നവര്‍ അവസാനിക്കുന്നതും അങ്ങനെ ഏതിലെങ്കിലുമായിരിക്കും. നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്കെ സങ്കടങ്ങളൊക്കെയുണ്ടാവൂ. അതിന് ശേഷം എല്ലാവരും എല്ലാം മറക്കും. ശരിക്കുള്ള നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി