ചെറുപ്പത്തിലെ അച്ഛനേക്കാള്‍ പ്രായമുള്ള ആളുമായി വിവാഹം, ഇൻഡസ്ട്രിയിൽ നിന്നുള്ള മോശം അനുഭവങ്ങള്‍; ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ജു

ഒരു കാലത്ത് മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമകളിലെ  സജീവ സാന്നിദ്ധ്യമായിരുന്നു അഞ്ജു. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച അഞ്ജു പിന്നീട് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അഞ്ജു മനസ്സ് തുറന്നതാണ് ശ്രദ്ധ നേടുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജു ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ നടിയാണ് താൻ. തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാൽ പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. അവര്‍ തന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് തന്നെ എപ്പോഴും തന്റെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നുവെന്നും അവർ പറയുന്നു. എന്നിട്ടും രാത്രി, തന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ടെന്നാണ് അഞ്ജു പറയുന്നത്. ആദ്യം ക്ഷമിക്കുമായിരുന്നു എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

സിനിമ മടുത്ത സമയത്താണ് താൻ പ്രഭാകറിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് തന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്.  ഒന്നര വര്‍ഷമാണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തനിക്ക് കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, താന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്നും താൻ അറിയുന്നത്.

ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സത്യം അറിഞ്ഞതോടെ താന്‍ അയാളോട് സംസാരിക്കാതെയായി വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ തന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ താന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും തനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല. മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് അവൻ പറയും. അതാണ് തന്റെ സന്തോഷംമെന്നും അഞ്ജു കൂട്ടിച്ചേർത്തു.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു