അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും ; ഭീഷ്മ പര്‍വ്വത്തിന്റെ ഗോഡ് ഫാദര്‍ റഫറന്‍സ്

ഭീഷ്മ പര്‍വ്വം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തിലെ എക്കാലത്തേയും ബ്ലോക്ക് ബ്ലസ്റ്ററായ ഗോഡ് ഫാദറിലെ അഞ്ഞൂറാന്റെ കഥാപാത്രവുമായി താരതമ്യമുണ്ടെന്നാണ് ഇതുസംബന്ധിച്ച് നടക്കുന്ന രസകരമായ ചര്‍ച്ച.

ഇതുസംബന്ധിച്ച് അനൂപ് പരായില്‍ എന്ന പ്രോഫൈല്‍ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ.

ഭീഷ്മ പര്‍വ്വം ഗോഡ്ഫാദര്‍ റഫറന്‍സ്. സ്പോയിലര്‍ ഉണ്ട്. ഭീഷ്മ പര്‍വ്വത്തില്‍ ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ടെന്ന് ഫേസ്ബുക്കില്‍ പലയിടത്തും കണ്ടിരുന്നു. ശരിയാണ് ഭീഷ്മ പര്‍വ്വത്തില്‍ പലയിടത്തും ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ട്.

ആദ്യത്തേത് കസേരയിലുള്ള ഇരിപ്പ് തന്നെ. അവിടെ അഞ്ഞൂറാന്‍ ആണെങ്കില്‍ ഇവിടെ അഞ്ഞൂറ്റിയിലെ മൈക്കിളാണ്(500/500).

രണ്ടാളും പരാതി പറയാന്‍വരുന്ന നാട്ടുകാരുടെ പ്രശ്നത്തില്‍ ഇടപെടുന്നു.

ഗോഡ് ഫാദറില്‍ അഞ്ഞൂറാന്റെ കുടുംബം കടപ്പുറം ദക്ഷായണി പിടിച്ചുവെച്ച ചെറുക്കന്റെ കേസിലും, ഇതുമായി സാമ്യതയുള്ള മറ്റൊരു സംഭവത്തില്‍ നേവിക്കാര്‍ പിടിച്ചുവെച്ച അളിയന്റെ കേസില്‍ മക്കളെയും

അനിയന്റെ മക്കളെയും കൊണ്ടുപോയി മൈക്കിളും തല്ലുണ്ടാക്കുന്നു. അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും, ഒരാള്‍ ഭാര്യയെ കൊന്നതിനാണെങ്കില്‍, മറ്റൊരാളുടെ ചേട്ടനെ കൊന്നതിന് പ്രതികാരമായി രണ്ടുപേരെ കൊന്ന് ജയിലില്‍ പോയവരാണ്.

ജയിലില്‍ പോയി തിരിച്ചുവന്ന അഞ്ഞൂറാന്‍ മക്കളെ കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ മൈക്കില്‍ സ്വയം കല്യാണം വേണ്ടെന്നുവെച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷവും അഞ്ഞൂറുകളോട് പ്രതികാരം ചെയ്യാന്‍ മറ്റൊരു കുടുംബമുണ്ട്, അവിടെ ആനപ്പാറ അച്ഛമ്മ ആണെങ്കില്‍, ഇവിടെ നെടുമുടി/കെ.പി.എ.സി ലളിത ടീം. രണ്ട് ടീംസും പേരക്കുട്ടികളെ വിട്ട് അഞ്ഞൂറുകളോട് പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്നു,’

കൊവിഡ് മഹാമാരിക്ക് ശേഷം മലയാളത്തില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയായിരിക്കുകയാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം. തിയേറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യമായി റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി