മനസുലയ്ക്കുന്ന ദുരന്തം, അതിദാരുണായ ദുരിതം..; പൊട്ടിക്കരഞ്ഞ് മന്‍സൂര്‍ അലിഖാന്‍

വയനാട് ദുരന്തത്തില്‍ മനംനൊന്ത് നടന്‍ മന്‍സൂര്‍ അലിഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പൊട്ടിക്കരഞ്ഞാണ് മന്‍സൂര്‍ അലിഖാന്‍ പ്രത്യക്ഷപ്പെട്ടത്. മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അതിദാരുണമായ സംഭവമാണിത് എന്നാണ് മന്‍സൂര്‍ വീഡിയോയില്‍ പറയുന്നത്.

”ജാതി, മതം, വംശം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയര്‍ന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികള്‍, അധഃസ്ഥിതര്‍, അവസരവാദികള്‍, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം. ഇവിടെ മനസുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.”

”ഒരു കുടുംബം മുഴുവന്‍ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓര്‍ക്കുക, എല്ലാം പ്രകൃതിയാണ്” എന്നാണ് മന്‍സൂര്‍ അലിഖാന്റെ പറയുന്നത്.

അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ദൗത്യം ആറാം നാളും പുരോഗമിക്കുകയാണ്. 1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുക. 30-40 അംഗങ്ങളായിരിക്കും ഒരു സംഘത്തില്‍ ഉണ്ടാവുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന നടത്തും.

219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ പുരുഷന്മാരും 90 പേര്‍ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 152 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ